Saturday 22 April 2017

നൂറുമേനിയിലേക്ക് ഈ ഹരിതവിദ്യാലയം

ദക്ഷിണകാനറയിലെ ചന്ദ്രഗിരിയില്‍ ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂള്‍ സ്ഥാപിക്കപ്പെടുന്നത്.കാഷ്യു പ്ലാന്റേഷന്‍ ആരംഭിച്ചതോടെ തൊഴിലാളികളുടെ മക്കള്‍ക്ക് പഠിക്കാനായി അന്നത്തെ പ്ലാന്റേഷന്‍ ഉടമ ജി.കെ പട്ടേലര്‍ ഇത് പുനസ്ഥാപിച്ചു.രാഘവറായ് എന്ന അധ്യാപകന്റെ വരകവോടുകൂടിയാണ് ഈ സ്കൂളിന്റെ സുവര്‍ണനാളുകള്‍ ആരംഭിക്കുന്നത്.മികച്ച അധ്യാപകനുള്ള സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടിയ രാഘവന്‍ മാഷ് അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍‌ത്തകനും യക്ഷഗാന കലാകാരനുമാണ്. യക്ഷഗാന കലാകാരന്മാര്‍ക്കുള്ള കര്‍ണാടക സര്‍ക്കാറിന്റെ പ്രത്യേക പുരസ്ക്കാരം രാഘവന്‍ മാഷിന് ലഭിച്ചു. മികച്ച ഹരിതവിദ്യാലയത്തിനുള്ള സംസ്ഥാന ബഹുമതി,മികച്ച പിടിഎ ക്കുള്ള ബഹുമതി,എക്സലന്‍സി അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്കൂളിന് ലഭിക്കുകയുണ്ടായി.ഇന്ന് സ്കൂള്‍ അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്.അതിന്റെ ആഘോഷത്തിന് തയ്യാറെടുക്കയാണ് രാഘവന്‍മാഷിന്റെ നേതൃത്വത്തില്‍ ചന്ദ്രഗിരി സ്കൂള്‍.