Sunday, 26 August 2012

ഓണാഘോഷം..2012

ജി.ബി. എല്‍ പി സ്കൂള്‍ ഉജാര്‍ ഉള്‍വാറിലെ ഓണാഘോഷ പരിപാടികള്‍ കുട്ടികള്‍ക്ക് അറിവനുഭവ പരിപാടിയായി മാറി.കുട്ടികള്‍ പുക്കള്‍ ശേഖരിച്ചു.നിറം നോക്കി, എണ്ണംനോക്കി ,വലിപ്പം നോക്കി പൂക്കളെ തരംതിരിച്ചു...പിന്നീട് എല്ലാവരും ചേര്‍ന്ന് പൂക്കളം തീര്‍ത്തു...ആശംസാകാര്‍ഡുകള്‍ തയ്യാറാക്കി കൂട്ടുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും കൈമാറി.ഓണക്കളികളില്‍ എല്ലാവരും തന്നെ പങ്കെടുത്തു.ഒരു കളിയിലും പങ്കെടുക്കാത്ത ഒരു കുട്ടി പോലും വിദ്യാലയത്തിലില്ല..പിന്നെ ഓണസദ്യ..പാല്‍പ്പായസം..ഉച്ചക്ക് ശേഷം ഓണം- പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍...വള്ളംകളി, പുലിക്കളി ദൃശ്യങ്ങള്‍..ഓണപ്പാട്ടുകള്‍..ഇനി വെക്കേഷന്‍ .അവധിക്കാലത്ത് ചെയ്യേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിപ്പിച്ചു.പരസ്പരം ഓണാശംസകള്‍ നേര്‍ന്ന് പിരിഞ്ഞു
ഓണാശംസകള്‍

ജനപ്രധിനിധിക്ക് ഓണാശംസകള്‍


രക്ഷിതാവിന് ഓണാശംസകള്‍

ടീച്ചര്‍ക്ക് ഓണാശംസകള്‍

കൂട്ടുകാര്‍ക്ക് ഓണാശംസകള്‍


പൂക്കള്‍ തരം തിരിക്കാം

കറന്‍സി കലക്ഷന്‍

ബലൂണ്‍ ഫൈറ്റിങ്ങ്
കൂട്ടുകാര്‍ക്ക്  റിഫായിയുടെ ഓണാശംസകള്‍



മ്യൂസിക്കല്‍ ചെയര്‍




ഓണസദ്യ

പി.ടി.എ പ്രസിഡണ്ട് ശ്രീ.മഹമൂദ്

No comments:

Post a Comment