സ്കൂളിലേക്കൊരു സുരക്ഷിത പാത
- സ്കൂള്‍ വാഹന സഞ്ചാരം നിയന്ത്രിക്കാന്‍ പി.ടി.എ കമ്മിറ്റിയില്‍നിന്ന് മോണിറ്ററിങ് സെല്‍ രൂപവത്കരിക്കണം.
- മോണിറ്ററിങ് കമ്മിറ്റി പ്രധാനാധ്യാപകനും പി.ടി.എക്കും വാഹനസഞ്ചാരം സംബന്ധിച്ച പീരിയോഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
- സ്കൂള്‍ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍, സ്കൂളിലേക്ക് കുട്ടികളെ കൊണ്ടു വരുന്ന വാഹനങ്ങള്‍ എന്നിവ സംബന്ധിച്ച വാഹന രജിസ്റ്റര്‍ സ്കൂളുകളില്‍ സൂക്ഷിക്കണം.
- ഡ്രൈവറുടെയും വാഹനത്തിന്‍െറയും അതില്‍ കയറുന്ന കുട്ടികളുടെയും വിശദവിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. ആവശ്യമെങ്കില്‍ ഇതിന്‍െറ കോപ്പി അടുത്ത പൊലീസ് സ്റ്റേഷനില്‍ നല്‍കണം.
- ഓരോ വിദ്യാലയത്തിലും വാഹനത്തെ സംബന്ധിച്ചുള്ള ദൈനംദിന ഭരണപരമായ കാര്യങ്ങള്‍ക്ക് ഒരു അധ്യാപകന്‍/അധ്യാപികയെ ചുമതല ഏല്‍പിക്കണം. അവരെ സഹായിക്കാന്‍ പി.ടി.എ എക്സിക്യൂട്ടിവ് അംഗത്തെയും ചുമതലപ്പെടുത്തണം. ആഴ്ചയില്‍ ഒരു ദിവസം ഇതിന്‍െറ പ്രവര്‍ത്തനം ഹെഡ്മാസ്റ്റര്‍ പരിശോധിക്കണം.
- ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണ ക്ളാസുകള്‍ പൊലീസ്-മോട്ടോര്‍ വാഹന വകുപ്പുകളുമായി ആലോചിച്ച് പ്രധാനാധ്യാപകര്‍ സംഘടിപ്പിക്കണം.
- ഡ്രൈവര്‍മാര്‍ക്ക് 35 വയസ്സെങ്കിലും ഉണ്ടായിരിക്കണം.
- പ്രധാനാധ്യാപകരുടെ യോഗങ്ങളില്‍ സ്കൂള്‍ വാഹനത്തിന്‍െറ വിശദാംശങ്ങളും പ്രധാന അജണ്ടയായി ചര്‍ച്ചചെയ്യണം. ആവശ്യമായ മാറ്റങ്ങള്‍ക്കായി ജില്ലാതല ഓഫിസുകളുമായി ബന്ധപ്പെടണം.
- കുട്ടികള്‍ വാഹനങ്ങളില്‍ ഏറെ നേരം യാത്രചെയ്ത് സ്കൂളില്‍ എത്തുന്ന പ്രക്രിയക്ക് കുറവു വരുത്തുന്നതിനായി വീടിനടുത്ത സ്കൂളുകളില്‍തന്നെ കുട്ടികളെ പഠിപ്പിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്കായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം.
- എല്ലാ വിദ്യാലയങ്ങളിലും ട്രാഫിക് ക്ളബ് രൂപവത്കരിച്ച് പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം.
- ട്രാഫിക് ക്ളബുകളുടെ പ്രവര്‍ത്തനം എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡിമാര്‍ മോണിറ്റര്‍ ചെയ്യണം.
- റോഡ് സുരക്ഷ സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍ സ്കൂളുകളില്‍ നടത്തണം.
- സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം.
- ജലാശയങ്ങളുടെ വശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന സ്കൂള്‍ വാഹനങ്ങള്‍ക്ക് വേഗപരിധി നിശ്ചയിക്കണം.
- വാഹനങ്ങളുടെ പഴക്കം സംബന്ധിച്ച നിലവിലുള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
- വാഹനങ്ങളുടെ ക്ഷമത സ്ഥിരമായി പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം.
- കേരള റോഡ് സുരക്ഷാ അതോറിറ്റി തയാറാക്കിയ കുട്ടികള്‍ക്കുവേണ്ടിയുള്ള റോഡ് സുരക്ഷാ തത്ത്വങ്ങള്‍ പ്രതിപാദിക്കുന്ന, ‘സ്കൂളിലേക്ക് ഒരു സുരക്ഷിത പാത’ എന്ന പുസ്തകവും അധ്യാപകര്‍ക്കുള്ള പഠനസഹായിയും സ്കൂളുകളില്‍ എത്തിക്കും. ഇവ പ്രയോജനപ്പെടുത്തി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
- വീടിനടുത്തുള്ള വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ തയാറാവുക. കുറഞ്ഞ ദൂരത്തില്‍ കുട്ടികളെ ‘നടത്തി’വിടാന്‍ ശ്രദ്ധിക്കുക.
- കുട്ടികളെ കഴിയുന്നതും സ്കൂള്‍ വാഹനങ്ങളില്‍ അയക്കുക. സ്വകാര്യ വാഹനങ്ങളേ ലഭ്യമാകുന്നുള്ളൂവെങ്കില്‍ വാഹനമോടിക്കുന്നത് പരിചിതനായ ഡ്രൈവറാണെന്ന് ഉറപ്പുവരുത്തുക.
- വാഹനത്തില്‍ ഡോര്‍ കീപ്പര്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
- സിറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റുന്നില്ളെന്ന് ഉറപ്പുവരുത്തുക.
- ദിവസവും വാഹനം പുറപ്പെടുംമുമ്പ് ഡ്രൈവര്‍മാമനോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ പറയണം.
- അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ സമ്മതിക്കരുത്.
- ഡ്രൈവര്‍ വാഹനമോടിക്കുമ്പോള്‍ ലഹരി ഉപയോഗിക്കുകയോ വേഗത്തിലോടിക്കുകയോ ചെയ്താല്‍ അധ്യാപകരെയോ രക്ഷിതാക്കളെയോ വിവരം അറിയിക്കണം.
ഓരോ അപകടങ്ങള്‍ കഴിയുമ്പോഴും പരിശോധനകളും ബോധവത്കരണങ്ങളുമായി നിങ്ങളിറങ്ങും. പക്ഷേ, രണ്ടോ മൂന്നോ ദിവസം മാത്രമേ ഈ ‘സുരക്ഷിത പാത’ ഉണ്ടാവുകയുള്ളൂ എന്ന് ഞങ്ങള്‍ക്കറിയാം. അതു കഴിഞ്ഞാല്‍ എല്ലാം പഴയപടി. മറ്റൊരപകടം ഉണ്ടാകുംവരെ നീണ്ട നിശ്ശബ്ദത. പക്ഷേ, സ്കൂള്‍ വാഹനങ്ങള്‍ സ്ഥിരമായി പരിശോധിച്ച് നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയാലോ? വീട്ടിലേക്കുള്ള വഴിയില്‍നിന്ന് കുട്ടികള്‍ക്ക് അന്ത്യനിദ്ര പുല്‍കേണ്ടി വരില്ല.
No comments:
Post a Comment